ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ മലയാള സിനിമയെ കുറിച്ച് പങ്കുവെച്ച ഒരു സ്റ്റോറി ഇപ്പോള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്തുകൊണ്ട് ബോളിവുഡിനേക്കാള്‍ മലയാള സിനിമ മികച്ചു നില്ക്കുന്നു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
മലയാള സിനിമയുടെ ആധികാരികതയെ കുറിച്ചാണ് പോസ്റ്റ് ചെയ്തത്. പ്രേക്ഷകര്‍ക്കിടയിലും ബോക്സ് ഓഫീസ് കളക്ഷനുമിടയില്‍ ബോളിവുഡ് കഷ്ടപ്പെടുമ്പോള്‍ മലയാള സിനിമ അതിന്റെ മികവിന്റെ പാരമ്യത്തിലാണ്. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം, ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 ചിത്രങ്ങളില്‍ ഈ സിനിമകളുണ്ട്, പോസ്റ്റില്‍ പറയുന്നു.
എന്തുകൊണ്ട് മലയാളത്തില്‍ ഇത്രയും വിജയങ്ങളുണ്ടാകുന്നു എന്നതിന്റെ പിന്നില്‍ മലയാളത്തിലെ നിര്‍മ്മാണ കമ്പനി ആര്‍ട്ടിനെ പ്രൊമോട്ട് ചെയ്യുന്നതിനെ കുറിച്ചും അതേസമയം ബോളിവുഡ് സിനിമകള്‍ കോര്‍പറേറ്റ് നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുന്നതാകാം കാരണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മാത്രമല്ല മലയാളം സിനിമയില്‍ എല്ലാവരും പുലര്‍ത്തുന്ന സൗഹൃദവും സ്റ്റാര്‍ഡം നോക്കിയല്ലാതെ ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാനുള്ള താരങ്ങളുടെ കഴിവിനെ കുറിച്ചും പ്രതിപാദിക്കുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.