KERALAlocaltop news

ബ്രാഗാ മേയർക്ക് ലുസിയാദുകളുടെ ഇതിഹാസം സമ്മാനിച്ച് കോഴിക്കോട് മേയർ

ബ്രാഗാ :
വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ ഒരു കാവ്യവിവരണമാണ് 1572-ൽ പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ‘ഉഷ് ലുസീയദഷ്’ അഥവാ ‘ലുസിയാദുകളുടെ ഇതിഹാസം’.

യുറോപ്പ്യൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പത്ത് ക്ളാസിക്കുകളിൽ ഒന്നായ ഈ ഇതിഹാസം പോര്‍ച്ചുഗലിന്റെ ദേശീയേതിഹാസമെന്നാണ് പരക്കെ അറിയപ്പെടുന്നത് .

ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായുള്ള ഒരു പശ്ചാത്യ രാജ്യത്തിന്റെ പ്രഥമ സമാഗമവും പാരസ്പര്യവുമാണ് ഈ മഹാകാവ്യത്തിന്റെ മുഖ്യപ്രമേയം.

കറൻറ് ബുക്ക്സ് മലയാളത്തിലേക്ക് ഡോ ഡേവിസ് സി.ജെ വിവർത്തനം ചെയ്ത ലുസിയാദുകളുടെ ഇതിഹാസം എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകവും കേരളത്തിൽ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളുമാണ് കോഴിക്കോട് മേയർ ബ്രാഗാ മേയർ റിക്കാഡോ റിയോ ക്ക് സമ്മാനിച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close