
മലപ്പുറം: വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇതിനെതുടര്‍ന്ന്
മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ബസ്സിനു മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തിയതിനാല്‍ ബസ് ഡ്രൈവര്‍ ഹോണ്‍ അടിക്കുകയായിരുന്നു എന്നാല്‍ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വിരട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
More news; പ്രതികാരമെന്ന് പരാതി : തിരുവമ്പാടിയിൽ കെ. എസ്. ഇ. ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു