top news

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി റഷ്യയില്‍

മോസ്‌കോ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ഇന്ന് വൈകീട്ടാണ് മോദി റഷ്യയില്‍ വിമാനമിറങ്ങിയത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മന്‍ടുറോവ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുകയായിരുന്നു.

മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനം കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് മോസ്‌കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാളെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി മോദി സംസാരിക്കും.

ഈ യാത്രയുടെ പ്രധാന ലക്ഷ്യം മോസ്‌കോയുമായി ദീര്‍ഘകാല ബന്ധം നിലനിര്‍ത്തുകയെന്നതാണ്. പുടിനുമായി എല്ലാ മേഖലയിലെയും ഉഭയകക്ഷി സഹകരണം വിശകലനം ചെയ്യാനും പ്രാദേശിക ആഗോള പ്രതിസന്ധികളിലെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഇന്ത്യയിലേക്കുള്ള എണ്ണയുടെയും ആയുധങ്ങളുടെയും പ്രധാന വിതരണക്കാര്‍ റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയ്ക്കും അവരുടെ ഏഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനുമെതിരായ നീക്കമെന്ന നിലയില്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുന്നുണ്ട്. ഒപ്പം തന്നെ റഷ്യയുമായി അകലം പാലിക്കാനും ആവശ്യമുയരുന്നുണ്ട്.

More news; മന്ത്രിസഭയില്‍ 11 വനിതകള്‍; റെക്കോര്‍ഡുമായി കെയ്ര് സ്റ്റാര്‍മര്‍

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close