top news

പി.എസ്.സി കോഴ; ആരോപണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പരാതി കിട്ടിയത് ഇന്ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുന്നതിനായി ഇന്നുരാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് ഈ പരാതി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സതീശന്‍ കോഴനല്‍കിയെന്ന് പറയപ്പെടുന്ന ഡോക്ടര്‍ ദമ്പതികളുടെ മൊഴി ഇന്നലെ പോലീസ് എന്തിന് എടുത്തുവെന്നും ചോദിക്കുകയുണ്ടായി.കൂടാതെ പരാതി ഇല്ലെങ്കില്‍ എന്തിനാണ് എം.വി.ഗോവിന്ദന്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യംപോലെയാണ് കോഴ നല്‍കിയ ആരോപണം കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരുടെ അടക്കം പേരുപറഞ്ഞ് പണം വാങ്ങിയെന്ന പരാതി എന്തുകൊണ്ട് പോലീസിന് കൈമാറിയില്ല. അടിയന്തരമായി അന്വേഷണം നടത്തണം’, സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഈ ആരോപണം നിഷേധിച്ചു. ‘രാജ്യത്തുതന്നെ മാതൃകാപരമായ റിക്രൂട്ടിങ് ഏജന്‍സിയാണ് പി.എസ്.സി. ഇതുവരെ യാതൊരു ബാഹ്യ ഇടപെടലും അതിലുണ്ടായിട്ടില്ല. മന്ത്രിസഭ പരിഗണിച്ച് നല്‍കുന്ന ശുപാര്‍ശയില്‍ ഗവണര്‍റുടെ അംഗീകാരത്തോടെയാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനം നടത്തുന്നത്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ കണ്ടതല്ലാതെ ഏതെങ്കിലുംതരത്തിലുള്ള ക്രമക്കേട് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

യുഡിഎഫ് ഭരണകാലത്താണ് പിഎസ് സി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്. എല്‍ഡിഎഫ് ഇതുവരെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 2016 അധികാരത്തില്‍ വരുമ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ഒരാളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടില്ല. പൊതുവില്‍ നിയമിക്കപ്പെടുന്നവരേക്കുറിച്ച് വലിയ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നുവന്നിരുന്നില്ല. 2004-ല്‍ ഒരു വിവാദം ഉയര്‍ന്നിരുന്നു. അന്തരിച്ച കെ.കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, വക്കംപുരോഷത്തമന്‍, ആര്യാടന്‍ മുഹമ്മദ് ഇവരുടെ പേരുകളുമായി ബന്ധപ്പെട്ട വിവാദമാണ് ഉയര്‍ന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ഇതുകൂടാതെ സഭയില്‍ ഉന്നയിക്കുന്നതിനായി പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസ് നേതാവിനേക്കൊണ്ട് രാവിലെ 8.21 -ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതാണ് ഇതുസംബന്ധിച്ച് ആദ്യമായി കിട്ടിയ പരാതി. പരാതി ഉണ്ടെന്ന് പറയുന്നതിനുവേണ്ടി കൃത്യമായ ധാരണയോടുകൂടി തയ്യാറാക്കിയതാണിത്. ഉയര്‍ന്നുവന്ന പരാതിയേക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുതരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പലതരത്തില്‍ നടത്താറുണ്ട്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

More news; ‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി

എന്റെ അറിവോടുകൂടിയല്ല പരാതി നല്‍കിയതെന്നും താന്‍ അറിഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ‘എന്നാല്‍ ഇത്തരമൊരു പരാതി നേരത്തെ ഇല്ലെങ്കില്‍ ഡോക്ടര്‍ ദമ്പതിമാരുടെ മൊഴി പോലീസ് എന്തിന് ഇന്നലെ എടുത്തു? എന്തിനാണ് പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. വാങ്ങിയ പൈസ കൊടുത്ത് ഒതുക്കാനാണ് ശ്രമിച്ചത്’, സതീശന്‍ പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close