top news
ഇടുക്കിയില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധ
കട്ടപ്പന: ഇടുക്കിയില്‍ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുത്തിയത് നിരോധിച്ച വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതുപയോഗിച്ചതിനെ തുടര്‍ന്ന് വെണ്ണിയാനി ഊരില്‍ മാത്രം 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഐ.ടി.ഡി.പി. വഴിയാണ് ഈ കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബല്‍ വകുപ്പ് അധികൃതരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പകരം വെളിച്ചെണ്ണ തരാമെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ഭക്ഷ്യവിഷബാധയേറ്റ യുവാവ് പറഞ്ഞു. കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പറിന് ഒമ്പത് അക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന സംശയമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസമാണ് ആദിവാസികള്‍ക്ക് പഞ്ഞമാസത്തില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാകിറ്റ് വിതരണംചെയ്തത്.