കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ അധിക ബാച്ച് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ട മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും , എ.കെ ശശീന്ദ്രനും രാജിവയ്ക്കണമെന്നു എസ്ഡിപിഐ ജില്ല പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ 2250ൽ അധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് അവസരം നിഷേധിക്കുന്ന ഇടതു സർക്കാരിനെ പാഠം പഠിപ്പിക്കാൻ പൊതുജനം തയ്യാറാകണം. മലബാറിലെ വിദ്യാർത്ഥികളുടെ സീറ്റ് പ്രതിസന്ധിയും പഠന സൗകര്യങ്ങളും വർധിപ്പിക്കുമെന്നും പറഞ്ഞു അധികാരത്തിൽ വന്ന പാർട്ടി കുട്ടികളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നത് കാണാതിരിക്കാനാവില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവു. സീറ്റ് ലഭിക്കാത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുജങ്ങകളെയും സംഘടിപ്പിച്ചു കോഴിക്കോട് ജില്ലയിലെ മന്ത്രിമാരുടെയും ഭരണ പക്ഷ എം.എൽ.എമാരുടേയും വസതികൾക്ക് മൂന്നിൽ എസ് ഡി പി ഐ പ്രതിഷേധ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.