top news
ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ ഫ്‌ലക്‌സ് യുദ്ധം
തിരുവനന്തപുരം: ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ സ്ഥലത്ത് ഫ്‌ലക്‌സ് യുദ്ധം. പിണറായി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഫ്‌ലക്‌സുകളാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്. വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്‌ലക്‌സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറക്കരുത് എന്ന് കോണ്‍ഗ്രസ് ഫ്‌ലക്‌സിലൂടെ തിരിച്ചടിച്ചു. എന്തായാലും ഫ്‌ലക്‌സ് യുദ്ധത്തില്‍ ബിജെപി ഇല്ല എന്നത് യാഥാര്‍ത്യം.
വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്‌ലക്‌സുകള്‍ ഉയര്‍ന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീര്‍പ്പുമുട്ടുകയാണ്. പദ്ധതി പ്രദേശത്തിന്റെ മുന്നില്‍ പോലും പണി പൂര്‍ത്തിയായിട്ടില്ല. കണ്ടെയ്‌നര്‍ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായാല്‍ നാലുവരി പാതയില്‍ എത്താം. വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു.
അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുക. ഇന്നലെ എത്തിയ സാന്‍ ഫെര്‍ണാണ്ടൊ എന്ന കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കിതുടങ്ങിയിരുന്നു. കപ്പല്‍ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മറ്റു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തും.
More news; മന്ത്രിമാരായ റിയാസും ശശീന്ദ്രനും രാജിവെക്കണം : മുസ്തഫ കൊമ്മേരി
എന്നാല്‍ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിലും വിമര്‍ശനമുയര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിക്കില്ല. സ്ഥലം എംഎല്‍എ എന്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നല്‍കി സ്വീകരിക്കും. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്‌നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്‌നറുകള്‍ ബെര്‍ത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാന്‍ ഫെര്‍ണാന്‍ഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.