top news

നേപ്പാളില്‍ മണ്ണിടിഞ്ഞ് രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു; 63 പേര്‍ ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ ത്രിശൂല്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ മൂന്നരയ്ക്ക് മദന്‍ – ആശ്രിദ് ദേശീയപാതയില്‍ നിന്ന് രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകട സമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെങ്കിലും ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകില്ലെന്ന് അധികൃതര്‍ക്ക് പറയുന്നു. ദുരന്തത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.

More news; ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ ഫ്‌ലക്‌സ് യുദ്ധം

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close