കോഴിക്കോട്: ജപ്പാനിൽ പഠനത്തോടൊപ്പം ഉയർന്ന ശമ്പളത്തിൽ ജോലിയും ലഭിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ച് ജാപ്പനീസ് വിദ്യാഭ്യാസ വിദഗ്ധരായ അക്കിഹിദെ കജിനാമിയും, ട്വിന്‍ ടക് ഖായിയും. ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി നടക്കാവ് ഈസ്റ്റ് അവന്യൂവിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വിസ തരങ്ങൾ, അപേക്ഷാ പ്രക്രിയകൾ, യോഗ്യത തുടങ്ങിയവയുൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ വിശദമാക്കി.
പ്രത്യേക മേഖലകളിൽ വിദഗ്ധ തൊഴിലാളികൾക്ക് അവസരമൊരുക്കുന്ന എസ്എസ്ഡബ്ല്യൂ വിസ, വിദേശ വിദ്യാർഥികൾക്ക് ജപ്പാനിൽ ലഭിക്കുന്ന സ്കോളർഷിപ്പുകളും ഇവയ്ക്കാവശ്യമായ യോഗ്യതകളും തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങൾക്കും പരിഹാര നിർദേശങ്ങളുണ്ടായി.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദധാരികൾക്ക് ഒരു വർഷം പാർട്ട് ടൈം ജോലിയോടു കൂടി ജാപ്പനീസ് ഭാഷ പഠിക്കുവാനും തുടർന്ന് തൊഴിൽ വിസയിലേക്കു മാറുവാനുമുള്ള അവസരങ്ങളും ഇവർ വിശദമാക്കി. ജെഎൽഎ മേധാവി ഡോ. സുബിൻ വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജപ്പാനിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് 919895058081 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz