തിരുവനന്തപുരം: സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ മനഃപൂര്‍വമല്ല അപമാനിച്ചതല്ലെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി. അദ്ദേഹം വിളിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും അതില്‍ യാതൊരു വിഷമവുമില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
‘ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്‌നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ കഴിഞ്ഞു. ഞാന്‍ അത് കാര്യമായെടുത്തിട്ടില്ലെന്നും ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം’, എന്നും ആസിഫ് അലി പറഞ്ഞു. ഇന്നലെ അദ്ദേഹം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ‘മോനെ കോള്‍ ബാക്ക്’ എന്ന മെസ്സേജ് കണ്ട് അദ്ദേഹത്തെ വിളിച്ചപ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും ആസിഫ് പറഞ്ഞു.
എന്നോടുളള സ്‌നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് അപേക്ഷയാണെന്നുമായിരുന്നു തിരുവനന്തപുരം സെന്റ് അല്‍ബേര്‍ട്‌സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്ന ആസിഫ് അലി പ്രതികരിച്ചത്. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz