ജനീവ: ന്യുമോണിയ കേസുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷേ, അത് കൊവിഡ് 19 ആകാം. കസാഖിസ്ഥാനില്‍ പ്രത്യേക തരം ന്യുമോണിയ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന നല്കിയ മുന്നറിയിപ്പാണിത്. കഴിഞ്ഞാഴ്ച മാത്രം ആറായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യം ഇരുനൂറിന് മുകളിലാണ്.
കൊവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണ നിരക്കാണ് കസാഖിസ്ഥാനില്‍ പടരുന്ന ന്യുമോണിയക്ക്. കസാഖിസ്ഥാനിലെ വിദേശ എംബസികള്‍ തങ്ങളുടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ന്യുമോണിയ കേസുകളും കൃത്യമായി രോഗനിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍, എക്സറേ പരിശോധനയില്‍ നിന്ന് ഇതിന് കൊവിഡുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് ലോകാരോഗ്യ സംഘടന.