Technology
പുത്തന്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
നമ്മുടെ ഫോണില്‍ ആയിരത്തിലധികം കോണ്‍ടാക്ടുകളുണ്ടാകും. അത്രതന്നെയും വാട്സ്ആപ് കോണ്‍ടാക്ടുകളും കാണും. ഇതില്‍നിന്ന് നമുക്ക് ഏറ്റവും അടുപ്പമുള്ളവര്‍ക്കോ മറ്റോ സന്ദേശങ്ങള്‍ അയക്കാനും ചാറ്റിങ്ങിനും പലപ്പോഴും ഉപയോക്താക്കള്‍ പാടുപെടാറുണ്ട്. നമ്മുടെ ‘ഫേവറേറ്റുകളു’മായി എളുപ്പം ചാറ്റ് സാധ്യമാക്കാന്‍ പുതിയൊരു ഫീച്ചറുമായി വാട്സ്ആപ് എത്തിയിരിക്കുകയാണ്. ഫേവറേറ്റ്‌സ് ടാബ്.
പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വാട്സ്ആപ്പ് കാള്‍ ലിസ്റ്റില്‍ മുകളിലായി ഫേവറേറ്റ്‌സ്
എന്ന ലിസ്റ്റ് കാണാം. തൊട്ടു താഴെയായാണ് റീസെന്റ് കാളുകളുടെ ലിസ്റ്റ്. ചാറ്റ് ലിസ്റ്റിലാകട്ടെ, ഓള്‍, അണ്‍റീഡ്, ഗ്രൂപ്സ് എന്നീ ഫില്‍റ്ററുകള്‍ക്കൊപ്പമാണ് പുതിയ ഫേവറേറ്റ്‌സ് ഉണ്ടാവുക. നമ്മുടെ വേണ്ടപ്പെട്ടവരെ (കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങി) ഫേവറേറ്റ്സ് ലിസ്റ്റിലേക്ക് മാറ്റാനാവും. അടുത്ത ദിവസങ്ങളില്‍തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തു മെന്നാണ് വിവരം.