top news

തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു

തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ പനി ബാധി ച്ച് 6,161 പേര്‍ ചികിത്സ തേടിയതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ദിവസവും ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്നതായാണ് അനൗദ്യോഗിക കണക്ക്. പനി ബാധിച്ച നിരവധി ആളുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ 60 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. മാടക്കത്തറ സ്വദേശിയായ 24-കാരനും ഗുരുവായൂര്‍ കോട്ടപ്പടിയിലുള്ള 62-കാരനുമാണ് മരിച്ചത്. എലിപ്പനി ബാധിച്ച് മൂന്നു ദിവസത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാകുന്ന അവസ്ഥയാണു ള്ളതെന്ന് ഡി.എം.ഒ. അറിയിച്ചു. പനി വന്നാല്‍ സ്വയംചികിത്സ തേടുന്നതാണ് കാരണം. പനിക്ക് വദനസംഹാരി വാങ്ങിക്കഴിക്കുന്നതും അപകടകരമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. എച്ച് 1 എന്‍ 1 പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഒരാഴ്ചയ്ക്കിടെ എച്ച് 1 എന്‍ 1 ബാധിതരായ 69 രോഗികള്‍ ചികിത്സതേടി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close