top news

തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സര്‍ക്കാര്‍സര്‍വീസില്‍ നിലനിന്നിരുന്ന ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമാണ് സുപ്രീംകോടതി അഞ്ചായി കുറച്ചത്. 17 കോടിയോളം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍.

2018-ല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ ഓന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബി.എന്‍.പി.) പിന്തുണയും ഈ സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരുന്നു. പ്രാദേശികമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. കലാപബാധിതമേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close