KERALAlocaltop news

വിധവകളുടെ സംരംഭം : കൊന്ത നിർമ്മാണം ആരംഭിച്ചു

തിരുവമ്പാടി :
താമരശ്ശേരി രൂപതയിലെ വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കൊന്ത നിർമ്മാണ യൂണിറ്റിന്റെ വെഞ്ചരിപ്പ് കർമ്മം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സിഎംസി സന്യാസിനി സമൂഹത്തിൻെറ തിരുവമ്പാടിയിലുള്ള കോൺവെൻ്റ് കെട്ടിടത്തിലെ യൂദിത്ത് ഫോറം ഓഫീസിൽ നടന്ന വെഞ്ചരിപ്പ് കർമ്മത്തിൽ യൂദിത്തഫോറം രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ, സിഎംസി സന്യാസി സമൂഹം താമരശ്ശേരി പ്രോവിൻസ് സുപ്പീരിയർ റവ.സിസ്റ്റർ പവിത്ര സിഎംസി , രൂപത ആനിമേറ്റർ സി . റെനി സിഎംസി , സി . ട്രീസ സിഎംസി , സി. കുസുമം സിഎംസി , സി. റോസ് എസ് ഡി രൂപത പ്രസിഡൻറ് ശ്രീമതി മേരി പൗലോസ് വിലങ്ങുപാറ, സെക്രട്ടറി പ്രസന്ന അഴകത്ത് ട്രഷറർ ശ്രീമതി മിനി കൂടരഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. വിധവകൾ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് വരേണ്ടവരാണെന്നും അവർ പ്രത്യേക ദൈവവിളി സ്വീകരിച്ചവരാണെന്നും അവരെ ഉയർത്തിക്കൊണ്ടു വരേണ്ടത് രൂപതയുടെയും ദൈവവജനത്തിന്റെയും ഉത്തരവാദിത്വമാണെന്നും അഭിവന്ദ്യ മാർ. റെമി ജിയോസ് പിതാവ് ഓർമിപ്പിച്ചു. ജപമാല കെട്ടൽ പോലുള്ള ചെറുകുട തൊഴിൽ പദ്ധതികൾ വിധവകളെ സാമ്പത്തികമായും ആധ്യാത്മികമായും ഉയർത്തുന്നതിന് ഉപകരിക്കുമെന്ന് ബിഷപ്പ് ഓർമിപ്പിച്ചു സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന 20 രൂപ മുതൽ 200 രൂപ വരെയുള്ള നല്ല ക്വാളിറ്റി ജപമാലകൾ യൂദിത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുകയും ഹോൾ സെയിൽ റേറ്റിൽ ഇടവകകളിലും കടകളിലും എത്തിച്ചു കൊടുക്കുന്നതുമാണ്. റീറ്റെയിൻ സെയിൽ ഇല്ല. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
6235234037
8156931928

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close