top news
പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്
തിരുവനന്തപുരം: ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്ന് ഭക്തര്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തതായി മന്ത്രി വി എന്‍ വാസവന് പറഞ്ഞു. പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി നിലയ്ക്കലില്‍ 10,000 വാഹനങ്ങളും എരുമേലിയില്‍ 1500 വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. പാര്‍ക്കിംഗിനായി മറ്റൊരു ഭൂമി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ കോളേജിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രത്യേക സെല്ല് തുറക്കാന്‍ തീരുമാനിച്ചു. ഒപ്പം മരക്കൂട്ടത്തില് പ്രത്യേക ആംബുലന്‍സും ക്രമീകരിക്കും. പുല്‍മേട് വഴിയും മറ്റു വനമേഖല വഴിയും വരുന്ന ഭക്തര്‍ക്ക് ഫോറസ്റ്റുകാരുമായി ബന്ധപ്പെട്ട് സുരക്ഷയും മഴയും വെയിലും ഏല്‍ക്കാത്ത തരത്തില്‍ ദേവസ്വം ബോര്‍ഡ് റൂഫിംഗും ഏര്‍പ്പെടുത്തും.
ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 80,000 ഭക്തര്‍ ഒരു ദിവസം വരുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങള്‍ തയ്യാറാക്കിയതെന്നും ഇനി ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചാലും ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന് പോലീസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വി എന്‍ വാസവന് കൂട്ടിച്ചേര്‍ത്തു.