KERALAlocaltop news

ബജറ്റ്, കർഷകരെ പൂർണ്ണമായും അവഗണിച്ചു : കർഷക കോൺഗ്രസ്

കോഴിക്കോട് കോർപ്പറേറ്റുകൾക്ക് വാരിക്കോരി കൊടുക്കുന്നതിൽ ശ്രദ്ധ കാണിച്ച ധനമന്ത്രി രാജ്യത്തെ നിലനിർത്തുന്ന കർഷകരെയും കാർഷിക മേഖലയെയും പൂർണ്ണമായും അവഗണിച്ചുവെന്ന് കിസാൻ കോൺഗ്രസ് അഖിലേന്ത്യ കോർഡിനേറ്റർ മാജുഷ് മാത്യുവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറയും ആരോപിച്ചു.

കൃഷി പ്രോത്സാഹന സബ്സിഡികളോ, റബ്ബറിന് താങ്ങുവില വർദ്ധനവോ, നാളികേര കർഷകർക്ക് ആശ്വാസമോ, മൂല്യ വർദ്ധിത സംരംഭകർ കർഷകരായിട്ടുള്ളവർക്ക് ആശ്വാസകരമായ സമീപനങ്ങളോ ബജറ്റിൽ കാണുന്നില്ല.

രൂക്ഷമായ വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടുന്ന കർഷകർക്കും, കൃഷിക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരത്തുകകളോ, ബജറ്റിൽ പരാമർശിക്ക പെടാത്തത് അത്യന്തം വേദനാജനകമാണ്.

കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കായുള്ള മൂല്യ വർധിത പാർക്കുകൾ, കൃഷിയിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ പറ്റിയ ഹൈടെക് കൃഷി സംരംഭങ്ങളെ സൃഷ്ടിക്കൽ എന്നിവ ധനമന്ത്രിയുടെ ചിന്തയിൽ പോലും വന്നിട്ടില്ല.

മലയോരമേഖലയിലെ കർഷകരെ സമ്പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ് ബജറ്റെന്നും ഇവർ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close