top news
ഫ്ളൈ ഓവറുകളില്‍ വച്ച് ഇനി വഴിതെറ്റില്ല; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള വാഹനയാത്രകള്‍ നമ്മള്‍ പലപ്പോഴും നടത്താറുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഏറെ നിറഞ്ഞതാണ് ഗൂഗിള്‍ മാപ്പിലെ വഴികള്‍. ചിലപ്പോള്‍ വഴിതെറ്റിച്ച് അപകടത്തിലായവര്‍ പോലുമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി പിന്തുടരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുന്ന ഇടമാണ് ഫ്ളൈ ഓവറുകള്‍. ഫ്ളൈ ഓവറിന് തൊട്ടുതാഴെയുള്ള റോഡിലൂടെയാണോ, അതോ മുകളിലൂടെയാണോ പോവേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഗൂഗിള്‍ മാപ്പ്.
പുതിയ അപ്ഡേറ്റിലെ ‘ഫ്ളൈ ഓവര്‍ കോള്‍ഔട്ട്’ എന്ന ഫീച്ചര്‍ വരാനിരിക്കുന്ന ഫ്ളൈ ഓവറുകളെ സംബന്ധിച്ചും അത് എവിടേക്കുള്ളതാണ് എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. അതനുസരിച്ച് യാത്രക്കാര്‍ക്ക് ഫ്ളൈ ഓവര്‍ വഴി പോവണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ളൈ ഓവര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോര്‍ വീലര്‍, ടൂ വീലര്‍ യാത്രക്കാര്‍ക്കായി ഇത് ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ അപ്ഡേറ്റ് ആദ്യം എത്തുക.
ഉപഭോക്താക്കള്‍ വളരെ അധികം ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറാണിതെന്ന് ഗൂഗിള്‍ മാപ്പ് ഇന്ത്യ ജനറല്‍ മാനേജര്‍ ലളിത രമണി പറഞ്ഞു.
More news; ആധാര്‍ കാര്‍ഡ് സമയത്തിലുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്
മെട്രോ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്, നമ്മ യാത്രി എന്നിവരുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ഈ സൗകര്യം ഈ ആഴ്ചയോടെ എത്തും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz