കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളുടെ AC യുടെ ചെമ്പ് പൈപ്പുകൾ അറുത്തുമാറ്റി മോഷണം നടത്തുന്ന സംഘത്തെ കസബ പോലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് ടി.കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി കുറ്റിക്കാട്ടൂർ സ്വദേശിയായ ശിവ (23 ) പുതിയങ്ങാടി സ്വദേശി സഫാ ദ് (23)മാവൂർ സ്വദേശി കൃഷ്ണകുമാർ (24] എന്നിവരാണ് കസബ പോലീസിൻ്റെ പിടിയിലായത് ഈ കഴിഞ്ഞ 5 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് സറ്റേഡിയം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കേരള ഗവ: സ്ഥാപനമായ ജനസേവന കേന്ദ്രത്തിൻ്റെ 8 ഓളം AC യുടെ ചെമ്പ് പെപ്പുകൾ മുറിച്ച് കളവ് ചെയ്യുകയായിരുന്നു ഒട്ടനവധി CCTV ക്യാമറ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിയുകയും വിവിധ സ്ഥലങ്ങളിൽ വെച്ച് അറസ്റ്റ ചെയ്യുകയുമായിരുന്നു കളവ് ചെയ്ത മുതലുകൾ നഗരത്തിലെ ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.നഗരത്തിൽ സമാനമായ ഒട്ടനവധി പരാതി ഉള്ളതിനാൽ പ്രതികളുടെ പങ്കാളിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. മോഷണം നടത്തി കിട്ടുന്ന പണം മാരകലഹരി പദാർത്ഥങ്ങൾ വാങ്ങുന്നതിനാണ് പ്രതികൾ ചിലവഴിക്കുന്നത്. കസബ ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തൻ
സിനീയർ സിവിൽപോലീസ് ഓഫീസർമാരായ സജേഷ് കുമാർ,സുധർമ്മൽ പി, സി.പി.ഒമാരായ ഷിബു പി.എം, മുഹമ്മദ് സക്കറിയ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നുത്.