top news

ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു

ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളില്‍ നിസഹകരിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുള്‍പ്പെടെ കനത്ത എതിര്‍പ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളില്‍ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ് നടക്കുക. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടര്‍ന്നാല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവും.

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2025ന്റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശന്‍ അറിയിച്ചിരിക്കുന്നത്. മിഷന്‍ ചുമതലയെ കുറിച്ച് ഇറക്കിയ സര്‍ക്കുലറിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങളില്‍ സതീശന്‍ എഐസിസിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അടിത്തട്ടില്‍ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് പടലപ്പിണക്കം. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ വയനാട്ടിലെ ചിന്തന്‍ ശിബിരില്‍ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിച്ച പാര്‍ട്ടി ചുമതലകള്‍ ഇനി ഏറ്റെടുക്കുമോ എന്നുള്ളതും കാത്തിരുന്ന് കാണണം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ സതീശനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും പിന്നാലെ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.വി ഡി സതീശന്‍ സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close