കോഴിക്കോട്: നഗരത്തിൽ പിടിച്ചുപറി നടത്തുകയും പിന്തുടർന്ന പരാതിക്കാരനെ മാരക പരിക്കേല്പ്പിക്കുകയും ചെയ്ത സംഘത്തെ കസബ പോലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് ടി.കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി പന്നിയങ്കര സ്വദേശിയായ ഇഖ്ലാസ് (28 ) വെള്ളയിൽ നാലു കൂടി പറമ്പ് ഖാലിദ് അബാദി(24) ഇരിട്ടി കീഴൂർ രാജേഷ് എന്ന ഇരിട്ടി രാജേഷ് (33] എന്നിവരാണ് കസബ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മാസം 29 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതിയ പാലം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരൻ്റെ ഭാര്യയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും 90000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിക്കുകയായിരുന്നു.പ്രതികളെ പിന്തുടർന്ന പരാതിക്കാരനെ സൗത്ത് ബീച്ചീന് സമീപം വെച്ച് മാരക ആയുധങ്ങൾ കൊണ്ട് പരിക്കേല്പ്പിക്കുകയായിരുന്ന. വാരിയെല്ലുകൾക്കും മുഖത്തെ എല്ലിനും പൊട്ടലും കത്തി കൊണ്ട് കുത്തേൽക്കുകയും ചെയ്ത പരാതിക്കാരൻ ഇപ്പോഴും ചികിത്സയിലാണ്. കേസ്സിലെ ഒന്നാം പ്രതിയായ ബേപ്പൂർ സ്വദേശി അഭിരാം എന്ന ലൂക്ക എലത്തൂർ പോലിസ് സറ്റേഷനിലെ മയക്കുമരുന്ന കേസ്സിൽ റിമാൻഡിൽ കഴിഞ്ഞു വരുകയാണ് .അ റ സറ്റിലായ പ്രതികൾക്ക് കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി കേസ്റ്റുകൾ നിലവിൽ ഉണ്ട് . കസബ ഇൻസ്പെക്ടർ ഗോപകുമാർ. ജി യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തൻ ,എഎസ് ഐ സുരേഷ് ബാബു
സിനീയർ സിവിൽപോലീസ് ഓഫീസർമാരായ സജേഷ് കുമാർ,സുനിൽ കുമാർ കൈ പുറത്ത് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നുത്.