തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കേസിലെ നാലാം പ്രതിയായ സന്ദീപിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ശിവശങ്കറിന്റെ ഫഌറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും കസ്്റ്റംസിന് വിവരം ലഭിച്ചു.
അതിനിടെ ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നു. സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കരുതെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിരിക്കുന്നു. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിന് മുമ്പായിട്ട് തന്നെ സര്‍ക്കാര്‍ നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.