local

കോഴിക്കോട് ഇന്ന് നാല് പേര്‍ക്ക് കോവിഡ്, 162 പേര്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് പോസിറ്റീവ് ആയവര്‍

1) 41 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി, ജൂലൈ 11ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

2) 47 വയസ്സുള്ള ഉണ്ണികുളം സ്വദേശിനി, ജൂലൈ 11ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്.ടി.സി യില്‍ ചികിത്സയിലാണ്.

3) 60 വയസ്സുള്ള കക്കോടി സ്വദേശി. ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. അവിടെനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 9ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

4) 39 വയസ്സുള്ള ചെലവൂര്‍ സ്വദേശി, ജൂലൈ 3ന് ബാഗ്ലൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോടെത്തി. തുടര്‍ന്ന് ഓട്ടോയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 9ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി സി.യിലേക്ക് മാറ്റി.

രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസി യില്‍ ചികിത്സയിലിരുന്നവര്‍

1). 50 വയസ്സുള്ള ഒളവണ്ണസ്വദേശി
2 ). 52വയസ്സുള്ള ചെക്യാട് സ്വദേശി
3. ) 27വയസ്സുള്ള കാരശ്ശേരി സ്വദേശി
4) 35 വയസ്സുള്ള പുതുപ്പാടി സ്വദേശി
5) 49 വയസ്സുള്ള അത്തോളി സ്വദേശി
6) 31 വയസ്സുള്ള അത്തോളി സ്വദേശിനി
7 ) 26 വയസ്സുള്ള ആയഞ്ചേരി സ്വദേശി
8 ) 39 വയസ്സുള്ള ഏറാമല സ്വദേശി
9 ) 34 വയസ്സുള്ള കൊടുവള്ളി സ്വദേശി
10) 39വയസ്സുള്ള ചക്കിട്ടപാറ സ്വദേശി
11 ) 41 വയസ്സുള്ള കാക്കൂര്‍ സ്വദേശി
12 ) 29 വയസ്സുള്ള കുറ്റിയാടി സ്വദേശി
13 ) 53 വയസ്സുള്ള തൂണേരി സ്വദേശി

മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന
14) 70 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി
15) 43 വയസ്സുള്ള വെള്ളയില്‍ സ്വദേശി
16) 33 വയസ്സുള്ള നന്മണ്ട സ്വദേശി
17 ) 26 വയസ്സുള്ള കൂരാച്ചുണ്ട് സ്വദേശിനി
18 ) 31 വയസ്സുള്ള എറണാകുളം സ്വദേശി

ഇപ്പോള്‍ 162 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില് 40 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 105 പേര്‍ കോഴിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 13 പേര്‍ എന്‍ഐടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ 2 തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മൂന്ന് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close