KERALAlocaltop news

നടപ്പാതകളിലെ ചതിക്കുഴികൾ ഇല്ലാതാക്കാൻ സ്ഥിരം സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നഗരത്തിലെ നടപ്പാതകൾ സഞ്ചാരയോഗ്യമാക്കുന്നതിനും സ്ലാബുകളും മാൻഹോൾ മൂടികളും മറ്റും യഥാസമയം മാറ്റുന്നതിനും അറ്റകുറ്റപണികൾ ചെയ്യുന്നതിനുമായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കോഴിക്കോട് നഗരസഭ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അമ്യത പദ്ധതിയുടെ ഭാഗമായി നടപ്പാതയിൽ ഇൻറർലോക്കും മാൻഹോളും സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മാൻഹോൾ മൂടി പൊട്ടിയ വിവരം അറിഞ്ഞപ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

നടപ്പാതയിൽ ചതിക്കുഴികൾ പ്രത്യക്ഷപ്പെടുന്നത് കാൽനടകാർക്ക് സുരക്ഷിതമായി നടക്കാനുള്ള അവകാശത്തിൻറെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാൻ നഗരസഭക്ക് സംവിധാനങ്ങൾ ഇല്ലെന്ന് മനസ്സിലാക്കുന്നതായി ഉത്തരവിൽ പറഞ്ഞു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close