top news
തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 8 വരെയുള്ള കണക്കുകള്‍ പ്രകാരം മണലി പുഴയിലെ ജലനിരപ്പ് 7.23 മീറ്ററായി ഉയര്‍ന്നു. പുഴയിലെ അപകടനില 6.895 മീറ്ററാണ്. കുറുമാലി പുഴയിലെ ജലനിരപ്പ് 6.435 മീറ്ററായും (അപകടനില 6.375 മീറ്റര്‍) കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് 4.318 മീറ്ററായും (അപകടനില 4.228 മീറ്റര്‍) ഉയര്‍ന്നിരിക്കുകയാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
2018 ലെ കണക്കുകള്‍ പ്രകാരം മണലി പുഴയില്‍ 9.165 മീറ്ററും കുറുമാലി പുഴയില്‍ 8,955 മീറ്ററും കരുവന്നൂര്‍ പുഴയില്‍ 5.958 മീറ്ററും ആയി ജലനിരപ്പുയര്‍ന്നാല്‍ പ്രളയത്തിന് സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ കരുവന്നൂര്‍ പുഴയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുഴകളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.