കോഴിക്കോട് : ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻറ് മർച്ചൻറ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയ ജനറൽബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹാർ ഉദ്ഘാടനം ചെയ്തു. ഫർണിച്ചർ വ്യാപാരികളും നിർമ്മാതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്രസംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടുന്ന ചെറുകിട മേഖലകളിലും നിർമ്മാണ മേഖലകളിലും സർക്കാർ പ്രത്യേകം പാക്കേജ് കണ്ടു ഈ വ്യവസായത്തെ പുഷ്ടിപ്പെടുത്തണം. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് സംഘടന കൈത്താങ്ങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡണ്ട് സലിം ഡെക്കോറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു കേരള റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വേ, ജില്ല പ്രസിഡണ്ട് ഷെഹരിയാർ കാഫ്കോ, ജില്ല വൈസ് പ്രസിഡന്റുമാരായ ബിജു കുന്നത്ത്, സമീർ പാർക്ക്, സാജിദ് ഹോംസ് എൻ റൂംസ് , ജില്ല ജനറൽ സെക്രട്ടറി ജിബിൻ കാഡിയ, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, ഫൈസൽ ബാവ , ജില്ലാ ട്രഷറർ സുഹൈൽ വടകര, ജില്ല രക്ഷാധികാരികളായ ബാബുരാജ് ചന്ദ്രിക, സുമുഖൻ വേണു, മുൻ ജില്ല പ്രസിഡൻറ് വേണുഗോപാൽ, സെക്രട്ടറി കോഹിനൂർ സലീം, അസീസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സലിം ഡെക്കോറ (പ്രസിഡൻറ്) ഫൈസൽ , ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റ്) , ജീനീഷ് വാഴയിൽ (ജനറൽ സെക്രട്ടറി) , സഹദേവൻ, ജയരാജ് (സെക്രട്ടറി) അബ്ദുൽ അസീസ് (ട്രഷറർ) എന്നിവരേയും 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു