top news
വയനാട്ടിലെ 13 വില്ലേജടക്കം കേരളത്തിലെ 9998.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍
ദുരന്തഭൂമിയായിമാറിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9998.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാര്‍ശചെയ്ത് കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമഘട്ട മലനിരകള്‍ കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ ആറുസം സ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്.
കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ ഈ പട്ടികയിലുണ്ട്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി എന്നീ താലക്കുകളിലെ 13 വില്ലേജുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 60 ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമവിജ്ഞാപനമിറക്കുക. കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതിലോലപ്രദേശത്തില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്രകിലോമീറ്റര്‍ വനേതരഭൂമിയുമാണ്. ആലപ്പുഴയും കാസര്‍കോടുമൊഴികെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശമാണ്. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ വില്ലേജ് തലത്തിലുള്ള വിവരങ്ങള്ലഭ്യമാകും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
2014-ല്‍ പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളനുസരിച്ച് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാം വട്ടം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അഭിപ്രായവ്യത്യാസമുയര്‍ത്തിയതിനാലാണ് അന്തിമവിജ്ഞാപനം വൈകുന്നത്.