top news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി വിധി ആഗസ്റ്റ് 13ന്
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 13 ന് വിധി പറയും. ജസ്റ്റിസ് വി ജി അരുണാന് ഹര്‍ജി പരിഗണിച്ചത്. കമ്മീഷന്റെ പുതിയ ഉത്തരവിനുള്ള കാരണങ്ങള്‍ രേഖാമുലം രേഖപ്പെടുത്തണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്.
പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയോടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
എന്നാല്‍ ഹര്‍ജിക്കാരന് ഇക്കാര്യം ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷന്‍ വാദിച്ചിരുന്നു. പൊതു താത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ഹര്‍ജിക്കാരനെ ബാധിക്കുന്നത് എന്ന് പോലും പറയുന്നുമില്ല. കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ല.സുപ്രീം കോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന വിവരാവകാശ കമ്മീഷന്‍, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യൂസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്.