വയനാട് ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല. ഇന്നലെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തിരിക്കുന്നത്. സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാന്‍ അവസര ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കുകയും. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെന്നും സിന്‍ഡിക്കേറ്റ് യോഗം അറിയിച്ചിട്ടുണ്ട്. 124 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 401 DNA പരിശോധന പൂര്‍ത്തിയാക്കി.
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ വാടക വീടുകള്‍ക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ഇന്നും പരിശോധന തുടരും. NDRF, പൊലീസ്, ഫയര്‍ഫോഴ്‌സ്, തണ്ടബോള്‍ട്ട് അടക്കമുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.