top news
മന്‍പ്രീത് സിങ്ങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് കീര്‍ത്തിചക്ര
ഡല്‍ഹി: സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിലെ അനന്ദ്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങ് അടക്കം നാല് പേര്‍ക്കാണ് കീര്‍ത്തിചക്ര ബഹുമതി സമ്മാനിക്കുക. മരണാനന്തര ബഹുമതിയായാണ് കീര്‍ത്തിചക്ര നല്‍കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാജ്യം എല്ലാ വര്‍ഷവും കീര്‍ത്തിചക്ര സമ്മാനിക്കുക. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയാണ് കീര്‍ത്തിചക്ര.
2023 സെപ്റ്റംബര്‍ 13ലുണ്ടായ ഭീകരാക്രമണത്തിലാണ് മന്‍പ്രീത് സിങ്ങിന് ജീവന്‍ നഷ്ടമായിരിക്കുന്നത്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോന്‍ചക്, ഹുമയൂണ്‍ ഭട്ട്, സെപോയ് പര്‍ദീപ് സിങ് എന്നിവരാണ് അനന്ദ്‌നാഗിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് സൈനികര്‍ക്കടക്കം നാല് പേര്‍ക്കാണ് കീര്‍ത്തിചക്ര സമ്മാനിക്കുക. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍.