top news

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒ പി പൂര്‍ണമായി ബഹിഷ്‌കരിക്കുകയും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും പണിമുടക്കും.

മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളില്‍ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തുന്നതാണ്.

അതേസമയം, പിജി ഡോക്ടറുടെ കൊലപാതകം നടന്ന ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചിരുന്നു. കൊലപാതകം നടന്നത് സെമിനാര്‍ ഹാളിലാണെന്നും അവിടെ അക്രമങ്ങളുണ്ടായിട്ടില്ലെന്നും കൊല്‍ക്കത്ത പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആശുപത്രിയുടെ നാലാം നില അടിച്ചുതകര്‍ത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇത് നിഷേധിച്ചുകൊണ്ട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ ഒരു സംഘം കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അക്രമിക്കുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close