KERALAlocal

കൊവിഡ്: കോഴിക്കോട് ആശങ്കയേറുന്നു, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കോവിഡ്, തൂണേരി പഞ്ചായത്ത് അടച്ചു, തലക്കുളത്തൂരിലും സാമൂഹിക വ്യാപന ആശങ്ക

കോഴിക്കോട്: നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി പഞ്ചായത്തില്‍ കോവിഡ് വ്യാപനം. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പഞ്ചായത്ത് ഓഫീസ് അടയ്ക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരോടും കൊവിഡ് പരിശോധനക്ക് വിധേയരാകാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച സ്ത്രീ ഒരു മരണവീട്ടില്‍ എത്തിയതാണ് രോഗം പടരാന്‍ കാരണമായി കരുതുന്നത്. ഇതോടെ, പഞ്ചായത്തിലെ ആളുകള്‍ സ്വയം സന്നദ്ധരായി ആന്റിജന്‍ ടെസ്റ്റിന് എത്തി.
കോഴിക്കോട് ജില്ലയില്‍ ഒരു പ്രദേശത്ത് ഇത്രയേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്.
തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് മന്ത്രി സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close