top news

ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു. വയനാട്ടിലെ പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയ കര്‍ണാടക സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന്‌പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോള്‍ മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നു.
15 അടി താഴച്ചയിലേക്കാണ് കാര്‍ മറിഞ്ഞുവീണത്. ബാവലി മഖാമിനും സമീപത്തുള്ള തോടിനു കുറുകെയുള്ള പാലത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് പതിച്ചുവെന്നാണ് കരുതുന്നത്.വിവരം ലഭിച്ചതിന് പിന്നാലെ മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹാത്തോടെ പരിക്കേറ്റവരെ രക്ഷിച്ച് ഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.കുഞ്ഞിരാമന്‍, ഐ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ ജി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനു അഗസ്റ്റിന്‍, കെ ജി ശശി, പി കെ രജീഷ്, ടി ഡി അനുറാം, കെ ജെ ജിതിന്‍, ഹോംഗാര്‍ഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close