കോഴിക്കോട് : കൊറോണ കാരണമുള്ള അവധിക്കാലത്തെ ഏറ്റവും സർഗാത്മകമാക്കി മാറ്റുകയാണ് കുറ്റ്യാടി നങ്ങീലൻ കണ്ടിയിൽ സന ഫാത്തിമ. മംഗലാപുരം ശ്രീനിവാസ കോളെജില്‍ രണ്ടാം വര്‍ഷ കാര്ഡിയൊ വാസ്കുലാര്‍ ടെക്നോളജി വിദ്യാര്‍ഥിനിയായ സന ഇപ്പോൾ വീട്ടിലിരുന്ന് വിവിധതരം ആശംസാ കാർഡുകളും ബോക്സുകളും തയ്യാറാക്കുകയാണ്. സനയുടെ ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ഇപ്പോൾ ആവശ്യക്കാരായി.
പ്ലസ്ടു കഴിഞ്ഞപ്പോള്‍ പേപ്പറുകള്‍ ഉപയോഗിച്ചുള്ള ആശംസാകാര്‍ഡുകള്‍ നിര്‍മിക്കാന്‍ ഒരു കൗതുകത്തിനു തുടങ്ങിയതായിരുന്നു സന. പിന്നീടത് ചാര്‍ട്ട് പേപ്പറുകള്‍, പാറ്റേണ്‍ പേപ്പറുകള്‍, റിബണുകള്‍ എന്നിവ ഉപയോഗിച്ചായി. മനോഹരമായി നിര്‍മിച്ചെടുക്കുന്ന പെട്ടികള്‍ക്കുള്ളില്‍ ചോക്ലേറ്റും മധുരവും വെച്ചു. ജന്മദിനങ്ങള്, വിവാഹ വാര്‍ഷികങ്ങള്‍, അഭിനന്ദന ചടങ്ങുകള്‍ തുടങ്ങി പെണ്ണുകാണലിനു വരെ വിവിധതരം പെട്ടികള്‍ക്ക് ആവശ്യക്കാരായി. ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമാണ് പ്രധാനമായും ഇതിനായി ഉപയോഗിച്ചത്.
പരിചയക്കാരും പറഞ്ഞറിഞ്ഞവരുമൊക്കെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കും. വാട്സാപ്പിലും ഓര്‍ഡറുകള്‍ വരും. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബോക്സുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് സന പയുന്നു. ഇടയ്ക്ക് ദുബായിലേക്കും പെട്ടികള്‍ അയച്ചു.
ചോക്ലേറ്റ് എക്സ്പ്ലോഷര്‍ ബോക്സ്, ഫോട്ടൊ എക്സ്പ്ലോഷര്‍ ബോക്സ്, ഹെക്സോഗനല് എക്സ്പ്ലോഷര്‍ ബോക്സ്, ഫ്ളോറല്‍ ബോക്സ്, ചോക്ലേറ്റ് ഹെക്സോഗനല് എക്സ്പ്ലോഷര്‍ ബോക്സ്, ചോക്ലേറ്റ് ബാസ്ക്കറ്റ്, സ്ക്രാപ്പ് ബുക്ക്, ഫോട്ടൊ ഫ്രെയിം തുടങ്ങിയവയാണ് സന നിര്‍മിച്ചു നല്‍കുന്നത്. ഇന്ത്യാ പോസ്റ്റ് കൊറിയര്‍ വഴിയാണ് സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്.
https://www.youtube.com/watch?v=fNK_GXzvoBM&feature=youtu.be
ReplyForward
|