കോഴിക്കോട് : പാളയം ചിന്താവളപ്പിന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടി കൂടി
ആലപ്പുഴ സ്വദേശിയായ നൂറനാട് എള്ളും വിളയിൽ ഹൗസിൽ അമ്പാടി . എസ് (22) നെ
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണൻ നയിക്കുന്ന സ്പെഷൽ ടീമും, , കസബ എസ്.ഐ, ആർ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടി കൂടി.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 38.3 ഗ്രാം എംഡി എം.എ യാണ് പിടികൂടിയത്. പിടി കൂടിയ മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും
കസബ എസ്.ഐ ആർ ജഗ്മോഹൻ ദത്ത്,
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, .എസ് ഐ അബ്ദുറഹ്മാൻ കെ,, അനീഷ് മൂസ്സേൻവീട് , അഖിലേഷ് കെ , ജി നേഷ് ചൂലൂർ, സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . ശ്രീശാന്ത് എൻ.കെ , ഷിനോജ് എം അഭിജിത്ത്. പി, അതുൽ ഇ.വി , ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
കസബ സ്റ്റേഷനിലെ എ.എസ് ഐ സുരേഷ് ബാബു, എസ്.സി പി.ഒ ശ്രീജിത്ത് , മുഹമദ്ദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
**************************
കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ ‘നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ വി.സുരേഷിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, സ്ക്കൂൾ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും നടത്തുന്നതിനിടയിലാണ് ഡാൻസാഫ് സ്ക്വാഡും , കസബ പോലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത്.
**************************