
ദുബൈ: യുഎഇയിൽ സെപ്റ്റംബർ ഒന്നു മുതൽ നടപ്പിൽ വരുന്ന രണ്ട് മാസത്തെ പൊതുമാപ്പ് സംവിധാനം മലയാളികളടക്കം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ദർ. വിസ പുതുക്കാൻ ഭീമമായ പിഴ അടയ്ക്കാൻ നിവൃത്തിയില്ലാതെ ആശങ്കയിൽ കഴിയുന്ന ഏവരും എത്രയും വേഗം അംഗീകൃത ടൈപ്പിങ് സെൻ്ററുകൾ മുഖേന അപേക്ഷ നൽകണമെന്ന് ദുബൈയിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ടി എം ജി ഗ്ലോബൽ ഗ്രൂപ്പിൻ്റെ ചെയർമാൻ തമീം അബൂബക്കർ അറിയിച്ചു. അൽതവാർ , അൽ ബാർഷെ, മദീന മാൾ എന്നിവിടങ്ങളിലെ തൻ്റെ ഉടമസ്ഥതയിലുള്ള എമിരേറ്റ്സ്, ടി എം ജി ഗ്ലോബൽ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ തീർത്തും സൗജന്യമായാണ് ഈ സേവനം ചെയ്തുകൊടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്. നിയമലംഘകർക്ക് ഈ കാലയളവിൽ സ്വന്തം താമസ രേഖകൾ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിയമപരമായ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്കു തിരിച്ചു വരാം. പല ജിസിസി രാജ്യങ്ങളിലും വീസ നിയമം ലംഘിച്ച് പൊതുമാപ്പിൽ രാജ്യം വിട്ടാൽ പിന്നീട് തിരിച്ചുവരാനാകില്ല. കഴിഞ്ഞ പൊതുമാപ്പിന് യുഎഇ നിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.താമസവീസ നിയമം ലംഘിച്ചവർക്ക് പിഴയും നിയമ നടപടികളും പൂർണമായി ഒഴിവാക്കിയാണ് പൊതുമാപ്പ് അനുവദിക്കുന്നത്. വീസ രേഖകൾ നിയമപരമാക്കിയാൽ രാജ്യത്തു തുടരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വീസ നിയമ ലംഘകർ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ പ്രചാരണ പരിപാടികൾ നടത്തണമെന്ന് ഇമിഗ്രേഷൻ അഡ്വൈസർമാർക്കും സോഷ്യൽ വർക്കർമാർക്കും ഐസിപി നിർദേശം നൽകി. ഭാവിയിൽ ഒരു തരത്തിലുമുള്ള വിലക്ക് നേരിടില്ലെന്ന ഉറപ്പ് അനധികൃത താമസക്കാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്