top news
‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു ; ജഗദീഷ് സെക്രട്ടറിയായേക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
ഡബ്ല്യൂ സി സി അംഗങ്ങളുമായി ചര്‍ച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയില്‍ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നും വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അതേസമയം മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേരാന്‍ സാധ്യത. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എല്‍ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.