top news
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കും, സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ല – പ്രേം കുമാര്‍
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് പ്രേം കുമാര്‍. ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആണെന്നും പ്രംകുമാര്‍ പറഞ്ഞു. മേഖലയില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. അത് പറയാന്‍ അവര്‍ക്കൊരു വേദിയൊരുക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുറച്ചു കൂടെ നേരത്തെ പുറത്തു വരണമായിരുന്നുവെന്നും പ്രേം കുമാര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്ത് വരരുതെന്ന് ഹേമ തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 30 വര്‍ഷമായി താന്‍ ഈ മേഖലയിലുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങള്‍ കേട്ടിരുന്നു. പക്ഷേ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ എന്നാണ് കരുതിയിരുന്നത്. സ്ത്രീകള്‍ ഇനി കാര്യങ്ങള്‍ തുറന്നു പറയണം. ദുരനുഭവം ഉണ്ടായാല്‍ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകള്‍. സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും പ്രേം കുമാര്‍ പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അതേസമയം സ്ത്രീകള്‍ ഇത്തരത്തില്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സിനിമകള്‍ കിട്ടാതെയായി എന്നത് വസ്തുതയാണ്. പക്ഷേ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അധികാര കേന്ദ്രകള്‍ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതികള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ക്ലേവില്‍ ആരോപണ വിധേയരെ പങ്കെടുപ്പിക്കണമോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഐസിസി ഫലപ്രദമല്ല. ഏത് മേഖലയില്‍ ആയാലും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. കുറ്റക്കാരേ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടന്‍ ആളെ തീരുമാനിക്കും.പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളത്തെ കാണാന്‍ എത്തിയപ്പോഴായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.