മലപ്പുറം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണില്‍ സംസാരിച്ചത് യു എ ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി കെ ടി ജലീല്‍. മെയ് 27ന് യു എ ഇ കോണ്‍സുല്‍ ജനറലിന്റെ മെസേജ് ലഭിച്ചു. റമദാനില്‍ ഭക്ഷണക്കിറ്റ് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് വിളിക്കുമെന്നറിയിച്ചു. ഇതു പ്രകാരമുള്ള ഫോണ്‍ ബന്ധപ്പെടലാണുണ്ടായത്.
ജൂണില്‍ ഒമ്പത് തവണ സംസാരിച്ചത് ഭക്ഷണക്കിറ്റ് തയ്യാറാക്കുന്നതും ബില്‍ ശരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ്.
ആയിരത്തോളം ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. എടപ്പാള്‍, തൃപ്പങ്ങോട് ഭാഗങ്ങളിലായി വിതരണം ചെയ്തു. എടപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നാണ് ഭക്ഷണക്കിറ്റ് തയ്യാറാക്കിയത്. യു എ ഇ കോണ്‍സുലേറ്റാണ് കണ്‍സ്യൂമര്‍ ഫെഡിന് ബില്‍ നല്‍കിയത്. ഇതിന് തെളിവുണ്ട്, പരിശോധിക്കാവുന്നതാണ്. മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും തെളിവായി നല്‍കാം – കെ ടി ജലീല്‍ പറഞ്ഞു.