top news

താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്

കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത് നിന്നും മാറണമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. നേരത്തെ ആരോപണവിധേയരായ സിദ്ദിഖും രഞ്ജിത്തും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിയിരുന്നു. സിദ്ദിഖിന് പകരം ചുമതല ഏല്‍പ്പിച്ചത് ബാബു രാജിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബുരാജും ആരോപണം നേരിടുന്നതുകൊണ്ട് തന്നെ എഎംഎംഎ യില്‍ ഭിന്നത വീണ്ടും രൂക്ഷമാകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്.

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട എഎംഎംഎയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും വനിതാ അംഗങ്ങളാണ്. അതേ സമയം എഎംഎംഎ എക്സക്യൂട്ടിവ് ചേരുന്നതില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

അതേസമയം കഴിഞ്ഞ ദിവസം താരസംഘടനയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. എഎംഎംഎയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. എഎംഎംഎ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close