HealthNationalTechnology

കൊവിഡ് രോഗികളില്‍ ഗ്ലെന്‍മാര്‍ക്ക് പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചു

ഓറല്‍ ആന്റിവൈറല്‍ മരുന്നിന് 27 ശതമാനം വില കുറച്ചു

കൊച്ചി : കൊവിഡ്-19 ചികിത്സയ്ക്ക് ഫാബിഫ്‌ളൂ ഉപയോഗിച്ച 1000 രോഗികളില്‍ പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചതായി മരുന്ന് പുറത്തിറക്കിയ ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഇത്.

കൂടാതെ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാബിഫ്‌ളൂവിന്റെ ഇന്ത്യയിലെ വില 27 ശതമാനം കുറച്ചു. 103 രൂപയില്‍ നിന്ന് 75 രൂപയായാണ് വില കുറച്ചിരിക്കുന്നത്. ഗ്ലെന്‍മാര്‍ക്കിന്റെ ആഭ്യന്തര ഗവേഷണ വിഭാഗമാണ് ഫാബിഫ്‌ളൂ വികസിപ്പിച്ചത്. മിതമായ ലക്ഷണങ്ങളുള്ള രോഗികളിലാണ് ഫാബിഫ്‌ളൂ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. ഫാബിഫ്‌ളൂ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണഫലം ഉടന്‍ ലഭ്യമാകും.

പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം മരുന്നിന്റെ ക്ലിനിക്കല്‍ ഫലപ്രാപ്തിയെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ്-ഇന്ത്യ ബിസിനസ് അലോക് മാലിക് പറഞ്ഞു. സാധാരണക്കാര്‍ക്കു ലഭ്യമാകുന്ന ഫലപ്രദമായ ചികിത്സ കണ്ടെത്താനാണ് ഈ മഹാവ്യാധിയുടെ തുടക്കം മുതലേ ഞങ്ങള്‍ ശ്രമിക്കുന്നത്. ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതു കൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ വിലക്കുറവില്‍ ഇന്ത്യയില്‍ ഇത് ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഇപ്പോള്‍ വീണ്ടും വില കുറയ്ക്കുന്നതിലൂടെ കോവിഡ്-19 ചികിത്സയില്‍ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു മരുന്നായി ഫാബിഫ്‌ളൂ മാറി – അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close