top news
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്
പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എല്ലാ പ്രശ്നങ്ങളും പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദന് പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പിവി അന്‍വറിന്റെ വിമര്‍ശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എതിരെയാണ് പി.വി അന്‍വറിന്റെ ആരോപണങ്ങളത്രയും ഉയര്‍ന്നിരിക്കുന്നത്. ഇടതുമുന്നണിയുടെ എംഎല്‍എആയ പി.വി.അന്‍വര്‍ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിനെയുമാണ്. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിനെ ആകെ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വറിനെ വിലക്കാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. പോളിറ്റിക്കല്‍ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നായിരുന്നു പിവി അന്‍വറിന്റെ വിമര്‍ശനം.