KERALAlocaltop news

നവീകരണം പൂർത്തിയായ കോർപ്പറേഷൻ ഓഫീസ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു

 

കോഴിക്കോട്: ആധുനിക സൌകര്യങ്ങൾ ഒരുക്കി നവീകരിച്ച കോർപ്പറേഷൻ ഓഫീസ്  മന്ത്രി  പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി സമർപ്പിച്ചു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഗുണപ്രദമായ ഏറെ സൌകര്യങ്ങളാണ് നവീകരിച്ച ഓഫീസിൽ സജ്ജമാക്കിയിരിക്കുന്നത്.
പ്രത്യേക പരിശീലനം നൽകിയ ജീവനക്കാരെ നിയോഗിച്ച് ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്. സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി പ്രത്യേക ഡെസ്ക്ക്, ടോക്കൺ സംവിധാനം, വിശാലമായ ഇരിപ്പിട സൌകര്യങ്ങൾ എന്നിവയും ഫ്രണ്ട് ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. വയോജനങ്ങൾക്കായുള്ള സൌഹൃദ കോർണറിൽ മികച്ച ഇരിപ്പിട സൌകര്യങ്ങളും വായനക്കായി പുസ്തകങ്ങളും ലഭ്യമാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാംമ്പ്, മൂലയൂട്ടുന്ന സ്ത്രീകൾക്കായി ഫീഡിംഗ് റൂം എന്നിവയുമുണ്ട്. കാത്തിരിപ്പ് ഏരിയയിൽ കോഴിക്കോട് ഐ.ഐ.എം മുമായി സഹകരിച്ച് മിനി ലൈബ്രറി സജ്ജീകരിക്കുന്നുണ്ട്.
തദ്ദേശ വകുപ്പ് വഴി ലഭിക്കേണ്ട സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച ഏകീകൃത സോഫ്റ്റ്.വെയറായ കെ-സ്മാർട്ട് ഉപയോഗം കുറ്റമറ്റരീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർക്കായി കംമ്പ്യൂട്ടർ, ലാപ്ടോപ്പ്, നെറ്റ്.വർക്ക് സംവിധാനം പുതുക്കി സജ്ജീകരിച്ചിട്ടുണ്ട്. ഐ.എസ്.ഒ സ്റ്റാൻഡേർഡ് പ്രകാരമാണ് ഓഫീസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഓഫീസും പരിസരവും നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്.
മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ  തോട്ടത്തിൽ രവീന്ദ്രൻ,  അഹമ്മദ് ദേവർകോവിൽ, മുൻ മേയർമാരായ  ടി.പി ദാസൻ,  ഒ രാജഗോപാൽ, മുൻ ഡെപ്യൂട്ടി മേയർമാരായ പി.ടി അബ്ദുൽ ലത്തീഫ്, .പി.കിഷൻചന്ദ്, സ്ഥിരം സമിതി ചെയർമാന്മാരായ .ഒ.പി.ഷിജിന, .പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, .പി.സി.രാജൻ, .കൃഷ്ണകുമാരി, .പി.കെ.നാസർ, .സി.രേഖ എന്നിവരും കൌൺസിലർമാരും മുൻ കൌൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ  സി.പി മുസാഫർ അഹമ്മദ് സ്വഗതവും കോർപ്പറേഷൻ സെക്രട്ടറി  കെ.യു. ബിനി നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close