top news
കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍
തൃശൂര്‍: കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്ന് ബസ് മോഷണം പോയി. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവമറിയുന്നത്. പുതിയ ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ രാവിലെ ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്.തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസിന്റെ പഴയ ഡ്രൈവറാണ് ബസും കൊണ്ട് പോയതെന്ന് മനസിലായത്. രാവിലെ 4.13 ന് ബസ് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ സിസിടിവി ക്യാമറയിലും 4.19 ന് ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവാവ് മദ്യ ലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
കുന്നക്കുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായുളള അന്വേഷണം നടന്നത്. അന്വേഷണത്തിനൊടുവില്‍ ബസ് ഗുരുവായൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.