top news
തിരുവനന്തപുരം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടുത്തം
തിരുവനന്തപുരം പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ്.കെ. വിശദമായ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീ പടര്‍ന്നത് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍സിയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ജീവനക്കാരിയടക്കം രണ്ടു പേര്‍ തീപിടുത്തത്തില്‍ മരിച്ചിട്ടുണ്ട്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും തൊട്ടടുത്തുള്ള വ്യാപരികള്‍ പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി അപകട സ്ഥലത്തെത്തി. മന്ത്രി വി ശിവന്‍കുട്ടി അപകട സ്ഥലത്തെത്തി. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.തീപിടുത്തം ഉണ്ടായ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
https://youtu.be/BNLXojRiZkM?si=rwEK0RTz2NTk5kaP