top news

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരിലേക്ക്. രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് റാലികളില്‍ പങ്കെടുക്കും. റംബാന്‍, അനന്ത്‌നാഗ് ജില്ലകളില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് മെഗാ പൊതു റാലികളോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സെപ്തംബര്‍ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായുള്ള പ്രചാരണത്തിനായാണ് രാഹുല്‍ എത്തുന്നത്.

ജമ്മുവിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം പ്രചാരണം നടത്തുക ബനിഹാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വികാര്‍ റസൂല്‍ വാനിക്ക് വേണ്ടിയാണ്. അതിനുശേഷം അനന്ത്‌നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ ദൂരു നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വോട്ടുതേടി റാലിയെ അഭിസംബോധന ചെയ്യും.

ശ്രീനഗറില്‍ നിന്ന് രാഹുല്‍ ഗാന്ധി വൈകിട്ട് ഡല്‍ഹിയിലേക്ക് മടങ്ങും. രാഹുലിന്റെ വരവ് പ്രചാരണത്തിന് ഊര്‍ജം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളില്‍ ജമ്മു കശ്മീരിലെത്തും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ പാര്‍ട്ടികള്‍ വാശിയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ഭീകരാക്രമണം പതിവായ ജമ്മുവിലെ ദോഡയിലും പ്രധാനമന്ത്രി എത്തും. 90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ 18, സെപ്തംബര്‍ 25, ഒക്ടോബര്‍ 1 തിയതികളിലാണ് വോട്ടെടുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close