KERALAlocaltop news

കർഷക ശബ്ദമായി ജോസഫ് ഇലഞ്ഞിക്കൽ സ്മരിക്കപ്പെടും: പ്രവീൺകുമാർ

കൂടരഞ്ഞി :

കാർഷികമേഖലക്ക് വേണ്ടി നിരന്തരം ശബ്ദിച്ച നേതാവായിരുന്നു ജോസഫ് ഇലഞ്ഞിക്കലെന്ന് ജില്ല കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺകുമാർ അനുസ്മരിച്ചു. ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ജോസഫ് ചേട്ടൻ കർഷക ശബ്ദമായി എന്നും സ്മരിക്കപ്പെടും. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ജോസഫ് ഇലഞ്ഞിക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് കർഷക പ്രതിഭകളെ ആദരിച്ചു. മികച്ച കർഷകരായ ജോസുകുട്ടി വാതല്ലൂർ, പി.കെ.ഫ്രാൻസിസ് പുതുപ്പള്ളിൽ, ജോസ് പുലക്കുടി,രാജേഷ് മണിമലത്തറപ്പിൽ, നോബിൾ മാവറ എന്നിവർ ആദരവ് ഏറ്റ് വാങ്ങി. കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യൂസ്, കർഷക കോൺഗ്രസ് സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി
എ.ഡി.സാബൂസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സി. ഹബീബ് തമ്പി, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, ഗ്രാമപഞ്ചായത്ത് മെമ്പർ മോളി തോമസ്, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ട്, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എം തോമസ് മാസ്റ്റർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ. കാസീം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പാതിപ്പറമ്പിൽ, കർഷക കോൺഗ്രസ് നേതാക്കളായ സണ്ണി കാപ്പാട്ട്മല, ജോൺ പൊന്നമ്പേൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ,വിവിധ രാഷ്ട്രീയ വാണിജ്യ സാമൂഹ്യ സന്നദ്ധ സഹകരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജിജി കട്ടക്കയം, എൻ. ഐ അബ്ദുൾ ജബ്ബാർ, ജിമ്മി ജോസ് പൈമ്പള്ളി, ജോണി പ്ലാക്കാട്ട്, ഷിജു ചെമ്പനാനി,അനീഷ് പനച്ചിയിൽ, മനു പൈമ്പള്ളിൽ, സ്റ്റാൻലി ജോർജ്ജ്, ഹമീദ് ആറ്റുപുറം, കാതറൈൻ ജോസഫ്, ശശിധരൻ, വിൽസൺ പുല്ലുവേലിയിൽ, ജോസ് വള്ളിക്കുന്നേൽ, തോമസ് മാസ്റ്റർ പഴൂർ, ജോസ്കുട്ടി വാതല്ലൂർ എന്നിവർ ജോസഫ് ഇലത്തിക്കലിനെ അനുസ്മരിച്ച് സംസാരിച്ചു. സ്വാഗത സംലം ചെയർമാൻ കെ.വി. ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ എ.എസ്സ്. ജോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. യോഗത്തിന് സ്വാഗത സംഘം കൺവീനർ ഫ്രാൻസിസ് മുക്കിലക്കാട്ട് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close