top news
തൃശൂര്‍ ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ മോഷണം

തൃശൂര്‍ ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷ്ടാക്കള്‍ പണം കവര്‍ന്നിരിക്കുന്നത്.
നാഗത്തറയിലെയും ആല്‍ത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് പണമെടുക്കാന്‍ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളില്‍ മോഷണം തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.