top news

ഓണത്തിന് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഓണാഘോങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാം വിഭവവും ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ബസ്-ബോട്ട് കോംബോ ടൂറുകള്‍ അവതരിപ്പിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂര്‍ പാക്കേജ് ക്രമപ്പെടുത്തയിരിക്കുന്നത്. ആലപ്പുഴയില്‍ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളില്‍ ഡക്കില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്നായി 250 ഓളം ടൂര്‍ പാക്കേജുകള്‍ ആണ് ബജറ്റ് ടൂറിസം സെല്‍ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close